
വൈക്കം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി.ബി ബിനുവിന് രൂക്ഷ വിമർശനം. വിഭാഗീയതയ്ക്ക് തുടക്കം കുറിച്ചത് ജില്ലാ സെക്രട്ടറിയാണെന്ന് പ്രതിനിധികള്‍ വിമർശിച്ചു.
ജില്ലയില്‍ വിഭാഗീയത പ്രവർത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ കാരണം ജില്ലാ സെക്രട്ടറി തന്നെയാണ്. വിഭാഗീയത തുടങ്ങിയതും ഊട്ടിയുറപ്പിച്ചതും ജില്ലാ സെക്രട്ടറിയാണ്
എന്നാണ് പ്രതിനിധികള്‍ ആരോപിച്ചത്. ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് ബിനു പൂർണ്ണ പരാജയമാണെന്നും ചില പ്രതിനിധികള്‍ ഉന്നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടില്‍ ജില്ലയില്‍ വിഭാഗീയത പ്രവർത്തനങ്ങള്‍ ഉണ്ടായതായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മണ്ഡലം കമ്മിറ്റികള്‍ ജില്ലാ സെക്രട്ടറിക്ക് എതിരെ വിമർശനം ഉന്നയിച്ചത്.