play-sharp-fill
കൊല്ലം സിപിഐ ഓഫീസ് ആക്രമണം: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളായ 3 പേർ അറസ്റ്റിൽ

കൊല്ലം സിപിഐ ഓഫീസ് ആക്രമണം: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളായ 3 പേർ അറസ്റ്റിൽ

 

കൊല്ലം: മുഖത്തലയിൽ സിപിഐ ഓഫീസ് ആക്രമിച്ച കേസിൽ 3 പ്രതികൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളായ അൻസാർ, അഭിജിത്ത്, ശബരിനാഥ് എന്നിവരാണ് അറസ്റ്റിലായത്.

 

ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ  സംഭവം. മുഖത്തലയിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.


 

അതേസമയം കൊട്ടിയം എൻഎസ്എസ് കോളജിലെ എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് സിപിഐ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group