video
play-sharp-fill

നിരന്തരം കൊലവിളി നടത്തുന്ന പി.വി. അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണം; കുപ്രസിദ്ധ ​ഗുണ്ട അൻവറിനെ അകത്താക്കാൻ സർക്കാരിന് മുന്നിൽ എന്താണ് തടസം ;മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ

നിരന്തരം കൊലവിളി നടത്തുന്ന പി.വി. അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണം; കുപ്രസിദ്ധ ​ഗുണ്ട അൻവറിനെ അകത്താക്കാൻ സർക്കാരിന് മുന്നിൽ എന്താണ് തടസം ;മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്ക് നേരെ നിരന്തരം കൊലവിളി നടത്തുന്ന പി.വി. അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണമെന്നും കുപ്രസിദ്ധനായ അൻവറിനെ അകത്താക്കാൻ സർക്കാരിന് മുന്നിൽ എന്താണ് തടസമെന്ന് മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ.തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പരിപാടിയിലായിരുന്നു ദിവാകരന്റെ പരാമർശം.

പത്രപ്രവർത്തകർക്കെതിരായ എൽഡിഎഫ് സർക്കാരിന്റെ നയം ശരിയല്ലെന്നും സി.ദിവാകരൻ പറഞ്ഞു. പല പത്രപ്രവർത്തകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സത്യം വിളിച്ചുപറയുന്നവനെ കൊല്ലുക എന്നത് ഫാസിസ്റ്റ് സമീപനമാണ്. എൽഡിഎഫ് സർക്കാരിന്റെ ന്യൂനതകൾ ചൂണ്ടിക്കാണിക്കാൻ അവകാശമുള്ളവരാണ് മാദ്ധ്യമ പ്രവർത്തകർ. ഇവിടെ പല അവകാശപോരാട്ടങ്ങളും നടത്തുന്നവർ അവസാനം തിരഞ്ഞെടുക്കുന്ന മേഖലയാണ് മാദ്ധ്യമ പ്രവർത്തനം. അല്ലാതെ മാദ്ധ്യമ പ്രവർത്തകർ എവിടെ നിന്നെങ്കിലും പൊട്ടി വീണവരല്ലെന്നും ദിവാകരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ ഉയരുന്ന ഭീഷണി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇവിടുത്തെ പത്രപ്രവർത്തകർക്ക് അറിയാം. കുപ്രസിദ്ധനായ അൻവറിനെ അകത്താക്കാൻ സർക്കാരിന് മുന്നിൽ എന്താണ് തടസം. അൻവറിനെ ഒരു ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസം. കേരളത്തിലെ പോലീസിനെ കുറിച്ച് താൻ തൽക്കാലം ഒന്നും പറയുന്നില്ലെന്നും ദിവാകരൻ പറഞ്ഞു.