
കോട്ടയം: സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഇന്ത്യൻ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം.
സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററില്‍ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നത്.
ചിത്രം പ്രചരിച്ചതിന് പിന്നാലെ പിൻവലിക്കാൻ ജില്ലാ നേതൃത്വം നിർദേശം നല്‍കി. പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം മണിക്കൂറുകള്‍ക്കകം പോസ്റ്റർ പിൻവലിച്ചു.
മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ പേജുകളിലും പോസ്റ്റർ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി വി ബി ബിനു ആണ് പോസ്റ്റർ പിൻവലിക്കാൻ നിർദ്ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റർ വിവാദം ആകുമെന്ന കാരണത്താല്‍ ആണ് ജില്ലാ നേതൃത്വം പിൻവലിക്കാൻ നിർദേശം നല്‍കിയത്.