സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്റെ മാതാവ് ഒ കെ പൊന്നമ്മ നിര്യാതയായി

സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്റെ മാതാവ് ഒ കെ പൊന്നമ്മ നിര്യാതയായി

കുറിച്ചി: സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി സി കെ ശശിധരന്റെ മാതാവ്
സചിവോത്തമപുരം ചേരിയില്‍ പരേതനായ സി എസ് കൃഷ്ണന്‍ നായരുടെ ഭാര്യ ഒ കെ
പൊന്നമ്മ (87) നിര്യാതയായി. സംസ്‌കാരം ജൂൺ 15 തിങ്കളാഴ്ച
ഉച്ചക്കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.
മക്കള്‍: സി കെ ശശിധരന്‍, സി കെ ഷാജി, സി കെ ഉഷാകുമാരി.
മരുമക്കള്‍: ശ്രീകുമാരി, ബിന്ദു, പരേതനായ മുരളീധരന്‍,

കൊച്ചുമക്കള്‍: കാര്‍ത്തിക, കീര്‍ത്തി, നിഷ, ഹരികൃഷ്ണന്‍, ഹരിപ്രിയ,
ചെറുമക്കളുടെ ഭര്‍ത്താക്കന്മാര്‍ ഷൈവ കുമാര്‍, അനീഷ്.