video
play-sharp-fill

സി.പി.ഐയിൽ മന്ത്രിമാരെല്ലാം പുതുമുഖങ്ങൾ: പി.പ്രസാദിനും കെ.രാജനും സാധ്യത; വനിതയായി കോട്ടയത്തു നിന്നും സി.കെ.ആശയ്ക്കും സാധ്യത; പി.സുപാലോ ചിഞ്ചു റാണിയോ മന്ത്രിയായേക്കും

സി.പി.ഐയിൽ മന്ത്രിമാരെല്ലാം പുതുമുഖങ്ങൾ: പി.പ്രസാദിനും കെ.രാജനും സാധ്യത; വനിതയായി കോട്ടയത്തു നിന്നും സി.കെ.ആശയ്ക്കും സാധ്യത; പി.സുപാലോ ചിഞ്ചു റാണിയോ മന്ത്രിയായേക്കും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ച നിർണ്ണായക തന്ത്രം തന്നെ മന്ത്രിസഭാ രൂപീകരണത്തിലും പുറത്തിറക്കി സി.പി.ഐ. രണ്ടു തവണ മത്സരിച്ചവരെ വലിയ നേതാവെന്ന പരിഗണന പോലും നൽകാതെ മാറ്റി നിർത്തിയ സി.പി.ഐ മന്ത്രിസഭയിലും ഈ പരിഗണന ആർക്കും നൽകുന്നില്ല. ഇ.ചന്ദ്രശേഖരൻ പോലും ഇക്കുറി മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന സൂചനയാണ് സി.പി.ഐ നേതൃത്വം നൽകുന്നത്.

കോട്ടയത്തു നിന്നും സി.കെ ആശയുടെ പേരും മന്ത്രിസഭയിലേയ്ക്കു പരിഗണിക്കുന്നുണ്ട്. നിലവിൽ സി.പി.ഐ എം.എൽ.എമാരിൽ സീനിയറാണ് ആശ എന്നതാണ് പരിഗണിയ്ക്കുന്നതിനു കാരണം. രണ്ടാം തവണയാണ് ആശ ഇപ്പോൾ വൈക്കത്തു നിന്നും എം.എൽ.എആയി വിജയിച്ചു കയറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തവണ മന്ത്രിയായവരെ പരിഗണിക്കേണ്ടന്ന നിബന്ധന സി.പി.ഐയിൽ ശക്തമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമായതിനാൽ മുൻമന്ത്രി ഇ ചന്ദ്രശേഖരൻ ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകില്ല. സി.പി.ഐയിൽ നിന്നുള്ള മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങൾ ആയിരിക്കുമെന്നാണ് സൂചന. പി.പ്രസാദ്, കെ.രാജൻ എന്നിവർ മന്ത്രിമാരാകാനാണ് സാദ്ധ്യത കല്പിക്കുന്നത്.

കൊല്ലത്തു നിന്ന് പി.സുപാലോ ജെ. ചിഞ്ചു റാണിയോ മന്ത്രി ആയേക്കും. ഇ.കെ.വിജയൻ മന്ത്രിയാകാനും സാദ്ധ്യതയുണ്ട്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ ആയേക്കും. മന്ത്രിമാർ ആരൊക്കെ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച സംസ്ഥാന കൗൺസിലിൽ ഉണ്ടാകും