video
play-sharp-fill

സമൂഹമാധ്യമത്തിലൂടേയും ചാനല്‍ ചര്‍ച്ചകളിലൂടേയും സിപിഐയേയും എല്‍ഡിഎഫിനേയും അപമാനിക്കുന്നു; കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഐ മുന്നറിയിപ്പ് നല്‍കി; വീണ്ടും വിമര്‍ശനം തുടര്‍ന്നത് പാര്‍ട്ടിയെ ചൊടിപ്പിച്ചു; അഡ്വക്കേറ്റ് എ. ജയശങ്കറെ സിപിഐ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒഴിവാക്കി

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി : സമൂഹമാധ്യമത്തിലൂടേയും ചാനല്‍ ചര്‍ച്ചകളിലൂടേയും സിപിഐയേയും എല്‍ഡിഎഫിനേയും അപമാനിക്കുന്നവിധത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നു എന്ന കാരണം കാണിച്ച് അഡ്വക്കേറ്റ് എ. ജയശങ്കറെ സിപിഐ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒഴിവാക്കി.

ചാനല്‍ ചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും സിപിഐയേയും എല്‍ഡിഎഫിനേയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് ജയശങ്കര്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് സിപിഐയുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ ജയശങ്കറിന്റെ അംഗത്വം ഇത്തവണ പുതുക്കി നല്‍കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

പാര്‍ട്ടി അംഗം മാത്രമായിരുന്നെന്നും മറ്റ് ചുമതലകള്‍ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും അതില്‍ നിന്നാണ് ഇപ്പോള്‍ ഒഴിവാക്കുന്നതെന്നും നേതൃത്വം വ്യക്തമാക്കി. എല്‍ഡിഎഫിന്റെ ഭാഗമായിട്ട് കൂടി സിപിഐയെയും മുന്നണിയ്ക്കുമെതിരെ പ്രസ്താവന നടത്തുന്നത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

2020 ജൂലൈയില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഐ ജയശങ്കറിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പിന്നീടും അദ്ദേഹം വിമര്‍ശനം തുടര്‍ന്നതിനാലാണ് നടപടിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.