സിപിഐ സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വത്തിൽ; 3 തവണ വിജയിച്ചവരെ ഒഴിവാക്കും; 6 സിറ്റിങ് എംഎൽഎമാർ മാറിയേക്കും;സെക്രട്ടേറിയറ്റ് ശുപാർശക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകാരം

Spread the love

 

തിരുവനന്തപുരം : തുടർച്ചയായി മൂന്ന് തവണ വിജയിച്ചവരെ മാറ്റിനിർത്തണമെന്ന സെക്രട്ടേറിയറ്റ് ശുപാർശയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകാരം.

video
play-sharp-fill

ആറ് സിറ്റിങ് എംഎൽഎമാർ ഇത് പ്രകാരം മാറി നിൽക്കേണ്ടിവരും. രണ്ട് ടേം പിന്നിട്ടവർക്ക് ഇളവ് നൽകുന്നത് വിജയസാധ്യത പരിഗണിച്ച് മാത്രം മതിയെന്നും എക്സിക്യൂട്ടീവ് തീരുമാനിച്ചു.

നാളെ ജില്ലാ കൗൺസിലുകളും പിന്നാലെ മണ്ഡലം കമ്മിറ്റികളും ചേർന്ന
നടത്തും. എട്ടിന് സംസ്ഥാന നേതൃയോഗങ്ങൾ ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 സീറ്റിലാണ് കഴിഞ്ഞതവണ സി.പി.ഐ. മത്സരിച്ചത്. ഇതിൽ 17 പേരാണ് ജയിച്ചത്. ഇതിൽ ആറുപേർ മൂന്നുതവണ എം.എൽ.എ. ആയവരാണ്. ഇവരെ നിർബന്ധമായും മാറ്റാനാണ് തീരുമാനം. രണ്ടുതവണ മത്സരിച്ചവരിൽ വിജയ സാധ്യതയുള്ളവരെ നിലനിർത്തും.

മത്സരത്തിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മുതിർന്ന നേതാക്കൾക്കളായ വി.എസ്. സുനിൽകുമാറിനെയും സത്യൻ മൊകേരിയെയും തീരുമാനം ബാധിച്ചേക്കാം.

മന്ത്രിമാരിൽ കെ. രാജനൊഴികെ മറ്റ് മൂന്നുപേർക്കും മാനദണ്ഡങ്ങൾ തടസ്സമാവില്ല. ഒല്ലൂർ മണ്ഡലത്തിൽനിന്ന് രാജൻ രണ്ടുതവണ എം.എൽ.എ.യായിട്ടുണ്ട്. പക്ഷേ, വിജയത്തിന് അനിവാര്യമായതിനാൽ രാജന് ഇളവുലഭിച്ചേക്കും.