സി പി സുഗതന്റേത് സംഘപരിവാർ ആശയങ്ങൾ : പുന്നല ശ്രീകുമാർ
സ്വന്തം ലേഖിക
തിരുവനന്തപുരം: സി.പി.സുഗതൻറേത് സംഘപരിവാർ ആശയങ്ങളെന്ന് കെപിഎംഎസ് നേതാവും നവോത്ഥാന സംരക്ഷണ സമിതി കൺവീനറുമായ പുന്നല ശ്രീകുമാർ. ശബരിമലയിൽ ലിംഗസമത്വം ഉറപ്പാക്കാനാണ് നവോത്ഥാന സംരക്ഷണസമിതി. താനും വെള്ളാപ്പള്ളിയും ചേർന്ന് സമിതി ഹൈജാക്ക് ചെയ്‌തെന്ന ആരോപണം ശരിയല്ല. സുഗതൻറെ നിലപാട്് സമിതിയിൽ മുമ്പും പ്രശ്‌നമായിട്ടുണ്ടെന്നും ശ്രീകുമാർ പറഞ്ഞു.
നവോത്ഥാന സംരക്ഷണ സമിതി വിടാൻ ജോയിൻറ് കൺവീനറായിരുന്ന സി.പി സുഗതൻറെ നേതൃത്വത്തിലുള്ള ഹിന്ദു പാർലമെൻറ് തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പുന്നല ശ്രീകുമാർ. വിശാല ഹിന്ദു ഐക്യത്തിന് നവോത്ഥാന സമിതി തടസമാണെന്ന് വിലയിരുത്തിയിരുന്നു അമ്പതിലധികം സമുദായ സംഘടനകൾ സമിതി വിടാൻ തീരുമാനിച്ചത്. പുന്നല ശ്രീകുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് പിളർപ്പിനിടയാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.പി. സുഗതൻ കടലാസ് പുലിയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. നവോത്ഥാന മൂല്യസംരക്ഷണത്തിന് എസ്എൻഡിപി ഏതറ്റം വരെയും പോകും. സി.പി.സുഗതൻറെ ഭീതി ശരിയലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നുവെന്നും വെള്ളപ്പാള്ളി പറഞ്ഞിരുന്നു.