സഹപ്രവർത്തകയായ യുവതിയുടെ തലയറുത്തു; ചാക്കിൽകെട്ടി മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു; പ്രതി പിടിയിൽ

Spread the love

ലഖ്‌നൗ: ആഗ്രയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ സഹപ്രവർത്തകൻ അറസ്റ്റിൽ.

video
play-sharp-fill

സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജരുമായ മിങ്കി ശർമ(25)യുടെ കൊലപാതകത്തിലാണ് സഹപ്രവർത്തകനായ വിനയ് രജ്പുതിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജോലിക്കുപോയ മിങ്കി ശർമ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ജനുവരി 23-നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.

ആഗ്ര നഗരത്തിൽ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. പ്രധാന റോഡുകളിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് ജനുവരി 24-ന് പുലർച്ചെ ഒരുമണിയോടെ പാർവതി വിഹാറിൽ ചാക്കിൽക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തല അറുത്ത നിലയിലായിരുന്നു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. യുവതിയെ കൊലപ്പെടുത്തി തലയറുത്ത് മാറ്റിയ പ്രതി, യുവതിയുടെ സ്‌കൂട്ടറിലെത്തിയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു.