പ്രസവിക്കാത്ത പശു പാലുതരുമോ? ഒരു വയസ്സ് പ്രായമുള്ള നന്ദിനി പ്രസവിക്കാതെ പാൽ തരുന്നു, കാരണം വ്യക്തമാക്കി ഡോക്ടർമാർ

പ്രസവിക്കാത്ത പശു പാലുതരുമോ? ഒരു വയസ്സ് പ്രായമുള്ള നന്ദിനി പ്രസവിക്കാതെ പാൽ തരുന്നു, കാരണം വ്യക്തമാക്കി ഡോക്ടർമാർ

പാലക്കാട്: പ്രസവിക്കാത്ത പശു പാലുതരുമോ? അങ്ങനെ ചോദിച്ചാൽ തന്നെ ആളുകൾ വട്ടാണെന്ന് പറയും. എന്നാൽ, ഇങ്ങനെ ഒരു പശു ഉണ്ടെന്ന് ആർക്കൊക്കെ അറിയാം. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ അങ്ങനൊരു പശു ഉണ്ട്.

അഞ്ചും ആറും പശുക്കളുള്ള ശുഭയുടെ നന്ദിനി പശുവാണ് പ്രസവിക്കാതെ പാൽ ചുരത്തുന്നത്. കഴിഞ്ഞ മേടത്തിൽ പശുവിന് ഒരു വയസ് തികഞ്ഞതേയുള്ളു. കുത്തിവെയ്പ്പ് എടുക്കാൻ ഇനിയും കഴിയും. പെട്ടെന്നൊരു ദിവസം നന്ദിനി പാൽ ചുരത്തുന്നത് കണ്ടു.


ഡോക്ടറെ വിളിച്ചുകൊണ്ടുവന്ന് കാണിച്ചപ്പോള്‍ കുഴപ്പമില്ല, പാൽ കറക്കാമെന്ന് പറഞ്ഞു. അങ്ങനെ ഒരു വയസ്സായപ്പോഴേക്കും കറക്കാൻ തുടങ്ങി. ആദ്യം ഒരു ഗ്ലാസ്, പിന്നീട് രണ്ട് ഗ്ലാസ്, ഇപ്പോള്‍ ഒരു ലിറ്ററിലേറെ പാൽ ഒരു നേരം കിട്ടുന്നുണ്ടെന്ന് ശുഭ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടായിരിക്കാം ഇങ്ങനെ വന്നതെന്ന് ശുഭ പറയുന്നു. സാധാരണ നാല് വർഷമെങ്കിലുമാകും പശു പ്രസവിക്കാൻ. നന്ദിനി ഒരു വയസ്സിലേ തന്നെ പ്രസവിക്കാതെ പാൽ തരുന്നത് അതിശയമായി തോന്നുന്നുവെന്ന് ശുഭ പറയുന്നു.

ഹോർമോണിലെ വ്യത്യാസമാണ് പ്രസവിക്കാത്ത പശു പാൽ തരാൻ കാരണമെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. അപൂർവ്വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂവെന്നും ഡോക്ടർമാർ പറഞ്ഞു.