video

00:00

കൊവിഡ് കാലത്ത് ക്ഷീരകർഷകർക്ക് അശ്വാസമായി കിസാൻ ക്രഡിറ്റ് കാർഡ്: പലിശ സബ്‌സിഡിയോടെ മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിക്കും

കൊവിഡ് കാലത്ത് ക്ഷീരകർഷകർക്ക് അശ്വാസമായി കിസാൻ ക്രഡിറ്റ് കാർഡ്: പലിശ സബ്‌സിഡിയോടെ മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിക്കും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് ആശ്വാസ നടപടികളുമായി ക്ഷീര വികസന വകുപ്പ്. കാർഷിക – അനുബന്ധ മേഖലകളുടെ പുനരുജ്ജീവനത്തിനും സുഭിക്ഷം പദ്ധതിയുടെ ഭാഗമായുമായാണ് സഹായം വിതരണം ചെയ്യുന്നത്. നബാർഡ് മുഖേനെ പ്രാഥമിക ക്ഷീര സഹകരണ ബാങ്കുകൾ വഴിയാണ് കിസാൻ ക്രഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നത്.

ജൂൺ ഒന്നു മുതൽ ഒരു ലക്ഷം ക്ഷീര കർഷകർക്ക് ക്ഷീര വികസന വകുപ്പിന്റെ ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കേരള ബാങ്കിന്റെയും ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സഹകരണത്തോടെ രണ്ടു മാസത്തിനുള്ളിൽ ഒരു ലക്ഷം പേർക്കു കിസാൻ ക്രഡിറ്റ് കാർഡ് നൽകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നബാർഡിന്റെ പലിശ സബ്‌സിഡിയോടെയാണ് കിസാൻ ക്രഡിറ്റ് കാർഡ് നടപ്പാക്കുന്നത്. മൂന്നു ലക്ഷം രൂപ വരെ അഞ്ചു വർഷത്തേയ്ക്ക് വായ്പ ലഭിക്കും. ചെറുകിട – പരിമിത ക്ഷീര കർഷകർക്കു പശുക്കളെ വാങ്ങുന്നതിനും അനുബന്ധ കാര്യങ്ങൾക്കുമായി വായ്പ ലഭ്യമാക്കും. ഇതിനുള്ള അപേക്ഷാ ഫോറങ്ങൾക്കും ആവശ്യമായ സഹായങ്ങൾക്കും ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് കോട്ടയം ഡെപ്യൂട്ടി ക്ഷീര വികസന ഡയറക്ടർ ശ്രീലത കെ ജി അറിയിച്ചു