
സ്വന്തം ലേഖകൻ
ബംഗളൂരു : പ്രണയ ദിനം കൗ ഹഗ് ഡേ ആയി തീരുമാനം ഏറെ വിവാദം സൃഷ്ടിച്ചതോടെ കേന്ദ്രം നിര്‍ദ്ദേശം പിന്‍വലിച്ച് തടിയൂരിയിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രണയദിനം ‘മാതാപിതാ ദിനം’ ആയി ആചരിക്കണമെന്ന പുതിയ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് തീവ്രഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രത സമിതി.
മംഗ്ലൂരു നഗരത്തിൽ ഫെബ്രുവരി പതിനാലിന് വാലന്റൈൻ ആഘോഷങ്ങൾ അനുവദിക്കരുതെന്ന് കാട്ടി സംഘടന സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രണയദിനം പല പെൺകുട്ടികളെയും പ്രണയക്കെണിയിൽ വീഴ്ത്താനുള്ള ദിനമാണ്. പുൽവാമ ആക്രമണമുണ്ടായതിന്‍റെ വാർഷിക ദിനത്തില്‍ പ്രണയ ദിനം ആഘോഷിക്കുന്നത് ശരിയല്ല.
ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കണമെന്നും ഹിന്ദു ജനജാഗ്രതി സമിതി നേതാവ് ഭവ്യ ഗൗഡ പറഞ്ഞു.



