video
play-sharp-fill

പ്രണയിനിയെയല്ല, പശുവിനെ കെട്ടിപ്പുണരണം…! ഫെബ്രുവരി 14 കൗ ഹഗ് ഡേ` ആയി ആചരിക്കണം ; നിർദേശവുമായി കേന്ദ്ര മൃഗസംരക്ഷണ ബോർഡ്

പ്രണയിനിയെയല്ല, പശുവിനെ കെട്ടിപ്പുണരണം…! ഫെബ്രുവരി 14 കൗ ഹഗ് ഡേ` ആയി ആചരിക്കണം ; നിർദേശവുമായി കേന്ദ്ര മൃഗസംരക്ഷണ ബോർഡ്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം ഉളവാക്കുന്ന കാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.

ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും പ്രാദേശിക സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു. സമ്പത്തിന്‍റേയും ജൈവ വൈവിധ്യത്തേയുമാണ് പശു പ്രതിനിധാനം ചെയ്യുന്നത്. അമ്മയേപ്പോലെ പരിപാലിക്കുന്നത് കൊണ്ടാണ് പശുവിനെ ഗോമാതായെന്നും കാമധേനുവെന്നും വിളിക്കുന്നതെന്നും കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് വിശദമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശുവിന്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞുള്ള നോട്ടീസിൽ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മൃഗങ്ങളോട് അനുകമ്പ കാണിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ഈ ദിനംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ഉപദേഷ്ടാവ് ബിക്രം ചന്ദ്രവർഷി വ്യക്തമാക്കി.

പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും സർക്കുലറിൽ പറയുന്നു. മൃഗങ്ങളോടുള അനുകമ്പ വളർത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ആഹ്വാനം നൽകിയതെന്നാണ് ഉദ്യോഗസ്ഥർ
നൽകുന്ന വിശദീകരണം.