കണ്ണൂരിൽ പേ വിഷബാധയേറ്റ് കറവപ്പശു ചത്തു; പട്ടി കടിച്ച ലക്ഷണമോ മുറിവോ കാണാനില്ല

Spread the love

കണ്ണൂർ: കണ്ണൂരിൽ പേ വിഷബാധ സ്ഥിരീകരിച്ച പശു ചത്തു. ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേ ഇളകിയത്. ​​ചൊവ്വാഴ്ചയാണ് പശു ചത്തത്.

പശുവിനെ പട്ടി കടിച്ച ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണുന്നില്ല. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ല.

ഡോക്ടർമാർ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി മരത്തിൽ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ പശു അസ്വസ്ഥത കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാർ പറയുന്നു.

മേയർ ടി.ഒ. മോഹനൻ ഉൾപ്പെടെയുള്ള ആളുകൾ സ്ഥലത്തെത്തി. പശുവുമായി അടുത്ത് ഇടപഴകിയ ആൾക്കാർക്കുള്ള കുത്തിവെപ്പ് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് വിവരം.