
കേരളത്തില്‍ ചത്തത് 106 പശുക്കളും 12 എരുമകളും; കർഷകർ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: സൂര്യതാപം മൂലം 106 പശുക്കളും 12 എരുമകളും എട്ട് ആടുകളും ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്.
കർഷകർ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കർഷകർ തൊഴുത്തില്‍ ചൂട് കുറയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം, തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഫാൻ സജ്ജീകരിക്കുന്നത് തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹായകരമാകുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ തുടർനടപടികള്‍ വേഗത്തിലാക്കി കർഷകർക്ക് നഷ്ടപരിഹാരം ഉടൻ തന്നെ വിതരണം ചെയ്യണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നിർദേശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0