പശുവാണ് പ്രധാനം ; പശുവിനെ കൊല്ലുന്ന കടുവയ്ക്കും മനുഷ്യന് നൽകുന്ന ശിക്ഷ നൽകണം: എം.എൽ.എ ചർച്ചിൽ അലിമാവോ
സ്വന്തം ലേഖകൻ
പനാജി: പശുവാണ് പ്രധാനം, പശുവിനെ കൊല്ലുന്ന കടുവയേയും മനുഷ്യനേപ്പോലെ ശിക്ഷിക്കണമെന്ന പരാമർശവുമായി എൻ.സി.പി എം.എൽ.എ ചർച്ചിൽ അലിമാവോ. ഗോവയിലെ മഹാദയി വന്യജീവി സങ്കേതത്തിൽ വെച്ച് കടുവയേയും അതിന്റെ മൂന്ന് കുട്ടികളെയും പ്രദേശവാസികൾ കൊന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചക്കിടെയാണ് ചർച്ചിൽ അലിമാവോ പശുപരാമർശം നടത്തിയത്. എന്നാൽ വളർത്ത് കാലികളെ ആക്രമിച്ചതിനെ തുടർന്നാണ് പ്രദേശവാസികൾ കടുവകളെ ആക്രമിച്ചതെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകവേ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
കടുവയുടെ ആക്രമണത്തിൽ പശുക്കളെ നഷ്ടപ്പെട്ടവർക്ക് അടിയന്തര ധനസഹായം നൽകണമെന്നും അലിമാവോ ആവശ്യപ്പെട്ടു. മ്രനുഷ്യൻ പശുവിനെ കൊന്നുതിന്നാൽ ശിക്ഷയുണ്ട്. എന്ത് ശിക്ഷയാണ് പശുവിനെ തിന്നുന്ന കടുവയ്ക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വന്യജീവി സങ്കേതത്തിൽ കടുവയ്ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം പശുവാണ് പ്രധാനമെന്നും അലിമാവോ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group