
ദേഹത്ത് മുറിവുകൾ കാലുകൾ കേബിള്‍ ഉപയോഗിച്ച് കെട്ടിയ നിലയിൽ ; കൊച്ചി കുസാറ്റ് ക്യാമ്പസില്‍ പശുക്കിടാവിനോട് അഞ്ജാതരുടെ ക്രൂരത
കളമശ്ശേരി : കൊച്ചി കുസാറ്റ് ക്യാമ്പസില്‍ പശുക്കിടാവിനോട് കൊടും ക്രൂരത. ദേഹത്ത് മുറിവുകളുമായി പുറകിലെ രണ്ടു കാലുകളും കേബിള്‍ ഉപയോഗിച്ച് കെട്ടിയ നിലയിലാണ് പശുക്കിടാവിനെ കണ്ടെത്തിയത്.
അവശനിലയില്‍ കണ്ടെത്തിയ പശുക്കിടാവിനെ പിന്നീട് കുസാറ്റ് അധികൃതരെത്തി പരിപാലിച്ചു. ഉടമസ്ഥരില്ലാതെ അലഞ്ഞു തിരിയുന്ന പശുവാണിതെന്നാണ് സൂചന.
പശുക്കിടാവിന് ചികിത്സ നല്‍കിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. കുസാറ്റ് അധികൃതരെത്തി പശുവിന്‍റെ കാലില്‍ നിന്ന് കെട്ടഴിക്കുകയായിരുന്നു. പിന്നീട് വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുസാറ്റ് സ്റ്റാഫ് ക്വാട്ടേഴ്സിന് സമീപത്താണ് പശുക്കിടാവിനെ കണ്ടെത്തിയത്. പ്രദേശത്ത് തീറ്റ തേടിയാണ് പശു എത്തിയതെന്നാണ് സമീപവാസികള്‍ പറയുന്നത്.
Third Eye News Live
0