45 വയസിനു മുകളിലുള്ള എല്ലാവരും  വാക്സിന്‍ സ്വീകരിക്കണം : കളക്ടര്‍

45 വയസിനു മുകളിലുള്ള എല്ലാവരും വാക്സിന്‍ സ്വീകരിക്കണം : കളക്ടര്‍

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 45 വയസിനു മുകളില്‍ പ്രായമുള്ള  എല്ലാവരും കൊവിഡ് പ്രതിരോധ വാക്‌സിന്‍  സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. കൊവിഡ് ബാധിതരുടെയും രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്നവരുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധം ഉറപ്പാക്കുന്നതിന് എല്ലാവരും ജാഗ്രത പുലര്‍ത്തണം.

രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരില്‍ ഭൂരിഭാഗവും അറുപതു വയസിനു മുകളിലുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ പ്രായവിഭാഗത്തിലുള്ള എല്ലാവരും അടിയന്തരമായി വാക്‌സിന്‍ സ്വീകരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

www.cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സൗകര്യപ്രദമായ കേന്ദ്രവും തീയതിയും തെരഞ്ഞെടുത്താണ്  വാക്സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടത്.  രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രത്തില്‍ രജിസ്ട്രേഷന്‍ സൗകര്യമൊരുക്കും.  വാക്സിന്‍ സ്വീകരിക്കാന്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതണം.