video
play-sharp-fill

കൊവിഡ് പ്രതിരോധം: പനച്ചിക്കാട് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജം

കൊവിഡ് പ്രതിരോധം: പനച്ചിക്കാട് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജം

Spread the love

സ്വന്തം ലേഖകൻ

പനച്ചിക്കാട്: രോഗികൾക്കായി ഡൊമിസിലിയറി കെയർ സെന്റർ ഒരുക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സമീപ പഞ്ചായത്തുകളെക്കാൾ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഒരുപടിമുൻപിൽ.വെള്ളൂത്തുരുത്തി ഗവ.യു.പി സ്കൂളിന്റെ പുതിയ കെട്ടിടമാണ് ഡി സി സി യ്ക്കായി ഏറ്റെടുത്തത്.

വാട്ടർ കണക്ഷനോ വൈദ്യുതി കണക്ഷനോ ഇല്ലാതിരുന്ന കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. രോഗികൾക്കായി ടെലിവിഷനും വാട്ടർ പ്യൂരിഫയറും വരെ ക്രമീകരിക്കുകയും ചെയ്തു.തിങ്കളാഴ്ച (26 ) മുതൽ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുകളിൽ സൗകര്യങ്ങളില്ലാത്ത പാവപ്പെട്ട രോഗികളെയാണ് ഡിസിസികളിൽ പ്രവേശിപ്പിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ 5 മെഗാ വാക്സിനേഷൻ ക്യാംപുകൾ നടത്തുവാൻ തീരുമാനിക്കുകയും അതിൽ ഒരു ക്യാംപ് കടുവാക്കുളം എമ്മാവൂസ് സ്കൂളിൽ നടത്തുകയും ചെയ്ത ജില്ലയിലെ തന്നെ ചുരുക്കം ചില പഞ്ചായത്തുകളിൽ ഒന്ന് പനച്ചിക്കാടാണ്. 490 പേരാണ് ക്യാംപിൽ വാക്സിൻ സ്വീകരിച്ചത്.

സർക്കാർ നിർദേശപ്രകാരം പഞ്ചായത്ത് തീരുമാനിച്ച മെഗാ ക്യാംപുകൾ പിന്നീട് നിർത്തിവയ്ക്കേണ്ടതായി വന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കുവാൻ പഞ്ചായത്ത് ഭരണ സമിതി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ മീറ്റിംഗ് വിളിച്ചു ചേർത്തിരുന്നു. ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി പഞ്ചായത്തിന്റെ 23 വാർഡുകളിലും മൈക്ക് അനൗൺസ്മെന്റും നടത്തി.