video
play-sharp-fill
നട്ടാൽ കുരുക്കാത്ത നുണ വാട്സ്പ്പ് വഴി പ്രചരിപ്പിച്ച കടുത്തുരുത്തി സ്വദേശി പിടിയിൽ: ജനറൽ ആശുപത്രിയിൽ  കൊവിഡ് ബാധിച്ച് 15 പേർ മരിച്ചതായി പ്രചരിപ്പിച്ചത് കടുത്തുരുത്തി സി.എഫ്.എൽ.ടി.സിയിലെ ജീവനക്കാരൻ

നട്ടാൽ കുരുക്കാത്ത നുണ വാട്സ്പ്പ് വഴി പ്രചരിപ്പിച്ച കടുത്തുരുത്തി സ്വദേശി പിടിയിൽ: ജനറൽ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് 15 പേർ മരിച്ചതായി പ്രചരിപ്പിച്ചത് കടുത്തുരുത്തി സി.എഫ്.എൽ.ടി.സിയിലെ ജീവനക്കാരൻ

സ്വന്തം ലേഖകൻ

കോട്ടയം : ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 15 പേർ കോവിഡ് ബാധിച്ചു മരിച്ചെന്ന്‌ വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആൾ പൊലീസ് പിടിയിലായി.

കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസിൽ ഗോപു രാജൻ (29 )ആണ് അറസ്റ്റിലായതെന്ന് ജില്ലാ പൊലീസ് മേധാവി ഡി .ശില്പ ദേവയ്യ അറിയിച്ചു.
ഇയാൾ കടുത്തുരുത്തി സിഫ്എൽടിസിയിലെ വോളന്റീയർ ആയി പ്രവർത്തിച്ചു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ നൻപൻ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. പൊലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനിൽക്കുകയായിരുന്നു.

ഏപ്രിൽ 29 മുതലാണ് വാട്സാപ്പിൽ ഓഡിയോ സന്ദേശം വന്നത്. ജില്ലാ പൊലീസ് മേധാവി ഡി .ശില്പ ദേവയ്യ ഐ.പി.എസിന്‍റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷീൻ തറയിൽ, സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ ബിനോജ്.സ് സീനിയര്‍ സിവിൽ പോലീസ് ഓഫീസർമാരായ ജോർജ് ജേക്കബ് ,രാജേഷ് കുമാർ പി.ആർ , സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ് കുമാർ, അഭിലാഷ് പി .എസ് , അനൂപ് കെ.എൻ, സുബിൻ.പി.വി, അബ്ദുല്‍ ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.