രാജ്യത്ത് പുതുതായി 43393 കൊവിഡ് രോഗികൾ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനം; കേരളം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

രാജ്യത്ത് പുതുതായി 43393 കൊവിഡ് രോഗികൾ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനം; കേരളം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് 43,393 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,07,52,950 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്.

ഇന്നലെ മാത്രം 44,459 പേർ രോഗമുക്തരായി.
ആകെ 2,98,88,284 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 97.19 ശതമാനമാണ് രോഗമുക്തി നിരക്ക്. 911 പേർ മരിച്ചു. ആകെ മരണം 4,05,939 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 4,58,727 പേരാണ് ചികിത്സയിലുള്ളത്. ആകെ 36,89,91,222 പേർക്ക് ഇതുവരെ വാക്സീൻ നൽകിയിട്ടുണ്ട്. ഇതിൽ ഇന്നലെ മാത്രം 40,23,173 ഡോസ് വാക്സിന്‍ നൽകി.

ഇതിനിടെ, സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) കുറയാത്തതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രസംഘം അറിയിച്ചു. മറ്റുസംസ്ഥാനങ്ങളിൽ രണ്ടാം തരംഗത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും അതുപോലെ താഴുകയുമാണുണ്ടായത്. കേരളം ശക്തമായ പ്രതിരോധം തീർത്തതിനാൽ കൂടുതൽപേർ രോഗികളാവാതെ സംരക്ഷിക്കാനായി. രോഗസ്ഥിരീകരണനിരക്ക് സ്ഥിരമായ തോതിൽ നിൽക്കാൻ കാരണമിതാണ്.

രണ്ടാഴ്ചയായി സംസ്ഥാനത്ത് നൂറുപരിശോധന നടത്തുമ്പോൾ പത്തോ പതിനൊന്നോ പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. രണ്ടാം തരംഗത്തിൽ ഈ രീതിയിൽ മുന്നോട്ടുപോകുന്നത് കേരളത്തിന്റെ ശക്തമായ പ്രതിരോധം കൊണ്ടാണ്. ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാനാവുംവിധം രോഗികളുടെ എണ്ണം നിയന്ത്രിച്ചുനിർത്താനായിട്ടുണ്ടെന്നും സംഘം വിലയിരുത്തി.