
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 642 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 633 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒമ്പത് പേർ രോഗബാധിതരായി. പുതിയതായി 5740 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 295 പുരുഷന്മാരും 261 സ്ത്രീകളും 86 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
530 പേർ രോഗമുക്തരായി. 6351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 47269 പേര് കോവിഡ് ബാധിതരായി. 40779 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13757 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -66
ചങ്ങനാശേരി -42
അയർക്കുന്നം -33
എരുമേലി-23
കാഞ്ഞിരപ്പള്ളി -22
കൊഴുവനാൽ, കിടങ്ങൂർ -20
മുത്തോലി, പള്ളിക്കത്തോട് – 18
പാലാ, വെച്ചൂർ, മുണ്ടക്കയം-17
കുറവിലങ്ങാട്, അയ്മനം -13
കരൂർ, വെളിയന്നൂർ, ടി.വി പുരം, കോരുത്തോട് – 12
ഏറ്റുമാനൂർ, കടുത്തുരുത്തി, മീനച്ചിൽ – 10
വെള്ളൂർ, വൈക്കം, തലയാഴം, വാഴപ്പള്ളി, ഭരണങ്ങാനം -9
കറുകച്ചാൽ, ചിറക്കടവ്, ചെമ്പ് – 8
മുളക്കുളം, എലിക്കുളം, തൃക്കൊടിത്താനം, പാമ്പാടി, പൂഞ്ഞാർ തെക്കേക്കര – 7
കടനാട്, കൂരോപ്പട, കടപ്ലാമറ്റം, മണർകാട്, പുതുപ്പള്ളി, ആർപ്പൂക്കര, വെള്ളാവൂർ, കുമരകം – 6
രാമപുരം, മരങ്ങാട്ടുപിള്ളി, പാറത്തോട്- 5
കുറിച്ചി, ഞീഴൂർ, കല്ലറ, മറവന്തുരുത്ത് – 4
അകലക്കുന്നം, കൂട്ടിക്കൽ, വാകത്താനം, കാണക്കാരി, വാഴൂർ, തീക്കോയി, പായിപ്പാട്, പനച്ചിക്കാട്- 3
മാടപ്പള്ളി, നെടുംകുന്നം, തലയോലപ്പറമ്പ്, പൂഞ്ഞാർ, ഈരാറ്റുപേട്ട – 2
കങ്ങഴ, നീണ്ടൂർ, മൂന്നിലവ്, ഉഴവൂർ, തിരുവാർപ്പ്, വിജയപുരം, മണിമല, ഉദയനാപുരം – 1



