കോട്ടയം ജില്ലയില്‍ 185 പേര്‍ക്ക് കൊവിഡ്: 184 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 185 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 184 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി.പുതിയതായി 3965 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 84 പുരുഷന്‍മാരും 81 സ്ത്രീകളും 20 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

313 പേര്‍ രോഗമുക്തരായി. 2781 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 80352 പേര്‍ കോവിഡ് ബാധിതരായി. 77309 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13,000 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 42

നെടുംകുന്നം- 10

ചിറക്കടവ്- 9

കൂരോപ്പട- 8

കാഞ്ഞിരപ്പള്ളി -7

ചങ്ങനാശേരി, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍- 6

അതിരമ്പുഴ, ആര്‍പ്പൂക്കര- 5

കിടങ്ങൂര്‍, തിരുവാര്‍പ്പ്, വാകത്താനം, കുമരകം- 4

അകലക്കുന്നം, പാമ്പാടി, മുണ്ടക്കയം, എലിക്കുളം, കടുത്തുരുത്തി, കുറവിലങ്ങാട്, പായിപ്പാട്-3

കരൂര്‍, രാമപുരം, കങ്ങഴ, വാഴപ്പള്ളി, തിടനാട്, വെളിയന്നൂര്‍, വൈക്കം, പാറത്തോട്, പൂഞ്ഞാര്‍, കോരുത്തോട്, പാലാ, മറവന്തുരുത്ത്-2

ഞീഴൂര്‍, മേലുകാവ്, വിജയപുരം, കുറിച്ചി, കടനാട്, പനച്ചിക്കാട്, എരുമേലി, മാടപ്പള്ളി, മീനടം, മണിമല, ഉദയനാപുരം, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം, പുതുപ്പള്ളി, വെച്ചൂര്‍, കൂട്ടിക്കല്‍, വെള്ളൂര്‍, തീക്കോയി, അയര്‍ക്കുന്നം, തലപ്പലം-1