play-sharp-fill
ജില്ലയിൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നത് 1335 രോഗികൾ

ജില്ലയിൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നത് 1335 രോഗികൾ

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ നിലവില്‍ കൊവിഡ് ബാധിതരായ 6851 പേരില്‍ ആശുപത്രികളിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലും കഴിയുന്നത് 1335 പേര്‍(19.5 ശതമാനം). ബാക്കി 5516 രോഗികള്‍ വീടുകളില്‍തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്.

കൊവിഡ് ആശുപത്രികളിലും വിവിധ തലങ്ങളിലെ ചികിത്സാ-പരിചരണ കേന്ദ്രങ്ങളിലുമായി 1145 പേരും സ്വകാര്യ ആശുപത്രികളില്‍ 190 പേരുമാണ് കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച്ച അര്‍ധരാത്രി വരെ എല്ലാ കേന്ദ്രങ്ങളിലുമായി 2029 കിടക്കകള്‍ ഒഴിവുണ്ടായിരുന്നു. കൊവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമായി നിലവില്‍ 170 രോഗികളാണുള്ളത്. രണ്ടു കേന്ദ്രങ്ങളിലുമായി ആകെ 439 കിടക്കകളുണ്ട്.

സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍- 366, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍- 451, ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍-158 എന്നിങ്ങിനെയാണ് വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്ന രോഗികളുടെ എണ്ണം. 509, 969, 1257 എന്നിങ്ങനെയാണ് ഈ കേന്ദ്രങ്ങളിലുള്ള ആകെ കിടക്കകളുടെ എണ്ണം.