സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഡോസ് കൊവിഷീൽഡ് വാക്സീൻ. സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സീൻ കിട്ടാത്തവർ നെട്ടോട്ടമൊടുമ്പോഴാണ് സ്വകാര്യ ആശുപത്രികളിൽ വാക്സീൻ കെട്ടിക്കിടക്കുന്നത്.
ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച് 14 മുതൽ 16 ആഴ്ച വരെ ആയിട്ടും രണ്ടാം ഡോസ് എടുക്കാത്ത 3,72,912 പേർ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. 84ദിവസം കഴിയുമ്പോൾ വാക്സിൻ എടുക്കണമെന്നാണ് കേന്ദ്രനയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഷീൽഡ് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ വാക്സീൻ വാങ്ങി വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും കുറഞ്ഞത് 3000 ഡോസ് എങ്കിലും വാങ്ങണമെന്ന നിബന്ധന ഇവർക്ക് വിലങ്ങുതടിയായി. 12 കോടി നൽകി സ്വകാര്യ ആശുപത്രികൾക്ക് 20 ലക്ഷം ഡോസ് വാക്സീൻ വാങ്ങി നൽകി. ഡോസിന് 630 രൂപ നിരക്കിലാണ് വാക്സീൻ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികൾ തിരിച്ച് സർക്കാരിന് നൽകണമെന്നായിരുന്നു നിബന്ധന. 150 രൂപ സർവ്വീസ് ചാർജ്ജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികൾ വാക്സീൻ കൊടുക്കുന്നത്.
കെട്ടികിടക്കുന്ന വാക്സിൻ വിദ്യാർത്ഥികളെക്കൊണ്ട് എടുപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. കോളേജുകൾ തുറക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ വിദ്യാർത്ഥികളോടും വാക്സീനെടുക്കാൻ മുഖ്യമന്ത്രി തന്നെ നിർദ്ദേശിക്കുകയും ചെയ്തു.
ഡോസും രണ്ടാം ഡോസും ഉള്‍പ്പെടെ സംസ്ഥാനത്ത് ഇത് വരെ 3,14,17,773 ഡോസ് വാക്‌സീനാണ് നല്‍കിയത്. അതില്‍ 2,26,24,309 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 87,93,464 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഇതോടെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 78.83 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 30.64 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.