കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചു; എട്ട് ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള പുതുക്കി.

മുന്‍പ് ഏര്‍പ്പെടുത്തിയ 12-16 ആഴ്ചകള്‍ക്ക് പകരം ഒന്നാം ഡോസിന് ശേഷം 8-16 ആഴ്ചത്തെ ഇടവേളയില്‍ കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍ (എന്‍ടിഎജിഐ) ശുപാര്‍ശ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് 12 മുതല്‍ 16 ആഴ്ച ഇടവേളയില്‍ സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന ആന്റിബോഡി തന്നെയാണ് എട്ട് ആഴ്ചകള്‍ക്ക് ശേഷം സ്വീകരിക്കുമ്പോഴും ശരീരത്തില്‍ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയതായി ഔദ്യോ​ഗിക വൃത്തങ്ങള്‍ പറഞ്ഞു.

2021 മെയ് 13ന് എന്‍‌ടി‌എ‌ജി‌ഐയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകള്‍ തമ്മിലുള്ള ഇടവേള 6-8 ആഴ്‌ചയില്‍ നിന്ന് 12-16 ആഴ്‌ചയായി നീട്ടിയത്. ഇതാണ് ഇപ്പോള്‍ വീണ്ടും കുറച്ചിരിക്കുന്നത്.

എന്നാൽ കൊവാക്സിന്‍ ഡോസുകളുടെ ഇടവേള സംബന്ധിച്ച്‌ മാറ്റമൊന്നും നിലവില്‍ എന്‍ടിഎജിഐ ശുപാര്‍ശ ചെയ്തിട്ടില്ല. ആദ്യ ഡോസ് സ്വീകരിച്ച്‌ 28 ദിവസത്തിന് ശേഷമാണ് കൊവാക്സിന്‍ രണ്ടാം ഡോസ് എടുക്കാന്‍ അനുവാദമുള്ളത്.