video
play-sharp-fill
നമ്മൾ കണ്ടു വളർന്നത് അർദ്ധ നഗ്നരായ ദൈവങ്ങളുടെ വിഗ്രഹത്തെ: അവർ ആരാധിക്കുന്നത്  ദേവതകളുടെ നഗ്ന വിഗ്രഹത്തെ: ഞാൻ ധരിക്കുന്ന വസ്ത്രത്തെ ചോദ്യം ചെയ്യുന്നവർ, ഇൻബോക്സിലെത്തി സ്വകാര്യ ഭാഗത്തിൻ്റെ ചിത്രം ചോദിക്കുന്നു

നമ്മൾ കണ്ടു വളർന്നത് അർദ്ധ നഗ്നരായ ദൈവങ്ങളുടെ വിഗ്രഹത്തെ: അവർ ആരാധിക്കുന്നത് ദേവതകളുടെ നഗ്ന വിഗ്രഹത്തെ: ഞാൻ ധരിക്കുന്ന വസ്ത്രത്തെ ചോദ്യം ചെയ്യുന്നവർ, ഇൻബോക്സിലെത്തി സ്വകാര്യ ഭാഗത്തിൻ്റെ ചിത്രം ചോദിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: പൗരാണിക ദൈവങ്ങളെ ആരാധിക്കുന്നതിൽ ഇവർക്ക് പ്രശ്നമില്ല. ചില ദേവതകളുടെ നഗ്ന വിഗ്രഹങ്ങളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അതിനെ ആരാധിക്കുന്നതിൽ തെറ്റ് കാണാത്ത ഇവർ, വേഷങ്ങൾ ധരിക്കുന്നതിൽ ആണ് സദാചാരം പൊട്ടി മുളക്കുന്നത്. – സോഷ്യൽ മീഡിയയിൽ താൻ ധരിക്കുന്ന വസ്ത്രത്തെ ചോദ്യം ചെയ്യുന്നവർക്ക് എതിരെ പൊട്ടിത്തെറിക്കുകയാണ് സിനിമാ താരം സാധിക വേണുഗോപാൽ.

ഏതുകാര്യവും ആരുടെ മുമ്പിലും മുഖത്തുനോക്കി സംസാരിക്കുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളായ സാധിക ആഞ്ഞടിക്കുകയാണ്. വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇപ്പോൾ സാധിക രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരത്തിന്റെ പല ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ഇടക്ക് ചർച്ച ചെയ്യപ്പെടാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾക്ക് താഴെ സദാചാര കമന്റുകൾ രേഖപ്പെടുത്തിക്കൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കുകയാണ് പലരും.

എന്നാൽ ഇത്തരത്തിലുള്ള കാര്യത്തോട് മനസ്സ് തുറന്നിരിക്കുകയാണ് സാധിക വേണുഗോപാൽ. സദാചാരവാദികൾക്ക് പുല്ലുവില നൽകി കൊണ്ടാണ് താരം തന്നെ പ്രസ്താവന അറിയിച്ചത്
താരം പറയുന്നതിന്റെ ആകെത്തുക ഇങ്ങനെയാണ്.

ഒരാൾ ഏതു വസ്ത്രം ധരിക്കണം എങ്ങനെ ഇരിക്കണം എന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനമാണ്. അയാൾ ഏത് വേഷത്തിലാണ് കംഫർട്ട് ആവുക, അതല്ലേ അദ്ദേഹത്തിന് ധരിക്കാൻ പറ്റും. അവിടെ മറ്റുള്ളവർ അദ്ദേഹത്തിന്റെ അവകാശത്തിൽ കൈകടത്തുന്നത് ശരിയല്ല.

ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ സദാചാര കമന്റുകൾ രേഖപ്പെടുത്തുന്നു അവരോട് പുച്ഛം മാത്രമേ ഉള്ളൂ. അത് ഞാൻ മൈൻഡ് ചെയ്യാറില്ല. ഇവർക്ക് പുരോഗമനം ഇല്ല എന്നു മാത്രമേ പറയാനുള്ളൂ.

ഞാൻ ഒരു ഇന്ത്യൻ പൗരനാണ്. ഇവിടെ എന്ത് ധരിക്കണം എന്ത് ധരിക്കരുത് എങ്ങനെ ഇരിക്കണം ഏത് രീതിയിൽ ജീവിക്കണം എന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. എനിക്കിഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കും അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യും. അത് ലൈക്ക് കൂട്ടാനോ, വൈറൽ ആകാനോ ഒന്നുമല്ല.

എന്റെ ഫോട്ടോകൾക്ക് വന്ന കമന്റ് രേഖപ്പെടുത്തുന്നവർ സ്വകാര്യമായി ഇൻബോക്സിൽ വന്നു സ്വകാര്യഭാഗം ചോദിക്കുന്ന വരാണ്. ഞാൻ പലപ്പോഴും ഇൻബോക്സിലെ ചില കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൾ പങ്കുവയ്ക്കാറുണ്ട്. അതിനെയും സ്വാഗതം ചെയ്യുന്നവരുണ്ട്. അതെന്റെ അവകാശമാണ് എന്റെ തീരുമാനമാണ്. അത് ആണായാലും പെണ്ണായാലും വസ്ത്രവും ശരീരവും അവന്റെ മാത്രം അവകാശമാണ്.