
സ്വന്തം ലേഖകൻ
കാസര്‍ഗോഡ്: കടുത്ത നിയന്ത്രണങ്ങൾ നിലനില്ക്കുമ്പോഴും അനാവശ്യമായി പുറത്തിറങ്ങുന്നത് നിരവധി പേർ.
നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധിയാളുകള്‍ പുറത്തിറങ്ങുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ നിരവിധിപേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതിനിടെ കാസര്‍ഗോഡ് ജില്ലയില്‍ പുറത്തിറങ്ങിയ ആളുടെ സത്യവാങ്മൂലം കണ്ട് പൊലീസ് ഞെട്ടിയിരിക്കുകയാണ്.
‘വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണം’ എന്നാണ് സത്യവാങ്മൂലത്തില്‍ എഴുതിയിരുന്നത്.
വാഹന പരിശോധനയ്ക്കിടെയാണ് യുവാവിന്റെ സത്യവാങ്മൂലം പൊലീസ് ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ നിരവധി ആളുകളാണ് അനാവശ്യ കാരണങ്ങള്‍ക്ക് പുറത്തിറങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാന വ്യാപകമായി നിരവധിയാളുകൾ ഇത്തരത്തിൽ പല കാരണങ്ങളും പറഞ്ഞ് പുറത്തിറങ്ങുന്നതായി പൊലീസ് പറയുന്നു.



