video
play-sharp-fill

ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ യുവാവിന് മർദനം: ഡി.സി.സി ജനറൽ സെക്രട്ടറിയും യുവാവിന്റെ മാതാവും പൊലീസ് സ്റ്റേഷനു മുന്നിൽ ഉപവസിക്കും

ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ യുവാവിന് മർദനം: ഡി.സി.സി ജനറൽ സെക്രട്ടറിയും യുവാവിന്റെ മാതാവും പൊലീസ് സ്റ്റേഷനു മുന്നിൽ ഉപവസിക്കും

Spread the love

തേർഡ് ഐ ബ്യൂറോ

പച്ചിക്കാട് : ചിങ്ങവനം പോലീസ് ലോക്കപ്പിൽ മർദ്ദിച്ച യൂത്ത് കോൺഗ്രസ്സ് നേതാവ് ജിന്റു വി ജോയിയെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു.

ജിന്റുവിന് നീതിലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പനച്ചിക്കാട് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതാവ് ലെനിയും ഡി.സി.സി ജനറൽ സെക്രട്ടറി ജോണി ജോസഫും ഒക്ടോബർ 19 തിങ്കളാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം അഞ്ചു വരെ ഉപവസിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്കപ്പ് മർദ്ദനത്തിൽ നട്ടെല്ല് തകർന്ന അഞ്ച് ദിവസമായി ചികിത്സയിലിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി എടുക്കാൻ പോലീസ് തയ്യാറാവുന്നില്ലന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

മർദ്ദനത്തിരയായി ആശുപത്രിയിൽ കഴിയുന്ന ജിൻറുവിന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ചു. ഉപവാസ കേന്ദ്രത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം എൽ എ തിരുവഞ്ചൂർ രാധകൃഷ്ണൻ, ഡി.സി.സി. പ്രസിഡണ്ട് ജോഷി ഫിലിപ്പ് ജില്ലയിലെ വിവിധ കോൺഗ്രസ്സ് നേതാക്കളും യൂത്ത് കോൺഗ്രസ്സ് നേതാക്കളും പങ്കെടുക്കും.