
ഓണംകഴിഞ്ഞു; കൊവിഡിൽ ഇനി നിയന്ത്രണക്കാലം; കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം നാളെ.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം നാളെ ഓൺലൈനായി ചേരും.
കൊവിഡ് പരിശോധന കുത്തനെ കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറിന് മുകളിൽ തുടരുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണത്തോടനുബന്ധിച്ച് വാരാന്ത്യ ലോക്ക്ഡൗൺ അടക്കം ഒഴിവാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്.
ഓണത്തിരക്കും ആഘോഷങ്ങളും രോഗവ്യാപനത്തിനിടയാക്കി എന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഒരു ഘട്ടത്തിൽ ഒരുലക്ഷത്തിൽ താഴെയെത്തിയ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ ഒരുലക്ഷത്തി അറുപത്തിമൂവായിരത്തിന് അടുത്താണ് . ഇത് നാല് ലക്ഷത്തിന് മുകളിലേക്ക് ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി ടിപിആർ 17 ശതമാനത്തിന് മുകളിലാണ്. ഇക്കാര്യങ്ങളടക്കം കൊവിഡ് അവലോകന യോഗത്തിൽ വിശദമായി പരിശോധിക്കും.
ഓണം അവസാനിക്കുന്നതോടെ നിയന്ത്രണങ്ങൾ കൂട്ടുകയും ഇളവുകൾ കുറയ്ക്കുകയും ചെയ്തേക്കും.