play-sharp-fill
കോട്ടയം ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; രോഗം സ്ഥിരീകരിച്ചത് മുംബൈയിൽ നിന്നെത്തിയ ഒളശ്ശ സ്വദേശിയ്ക്കും ഡൽഹിയിൽ നിന്നുമെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിയ്ക്കും

കോട്ടയം ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; രോഗം സ്ഥിരീകരിച്ചത് മുംബൈയിൽ നിന്നെത്തിയ ഒളശ്ശ സ്വദേശിയ്ക്കും ഡൽഹിയിൽ നിന്നുമെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിയ്ക്കും

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ ഇന്ന് രണ്ടു പേർക്ക് കൂടി കോവിഡ ്19 സ്ഥിരീകരിച്ചു. മുംബൈയിൽനിന്നും ഈ മാസം രണ്ടിന് എത്തിയ ഒളശ്ശ സ്വദേശിക്കും(24) ഈ മാസം നാലിന് ഡൽഹിയിൽനിന്നെത്തിയ അറുന്നൂറ്റി മംഗലം സ്വദേശിക്കു(34) മാണ് രോഗം സ്ഥിരീകരിച്ചത്.


ഒളശ്ശ സ്വദേശിക്ക് രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ സാമ്പിൾ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഫലം വന്നതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനമാർഗം കൊച്ചിയിലെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്നുതന്നെ ആശുപത്രിയിലേക്ക് മാറ്റി സാമ്പിൾ പരിശോധന നടത്തി.

ഇപ്പോൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇയാൾക്കൊപ്പം എത്തിയ മാതാവും ഭാര്യയും കുട്ടിയും കോട്ടയത്ത് ക്വാറന്റൈൻ സെന്ററിലാണ്. കോവിഡ് ലക്ഷണങ്ങളുള്ള ഇവരുടെയും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 30 ആയി. ഇതിൽ എറണാകുളത്ത് ചികിത്സയിൽ കഴിയുന്നയാൾ ഒഴികെയുള്ളവരിൽ 19 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പത്തു പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ്.