video
play-sharp-fill
ലോക്ക് ഡൗണിൽ നാട്ടുകാർക്ക് സഹായവുമായി പനച്ചിക്കാട് പഞ്ചായത്ത്: കുടുംബശ്രീയുടെ നേതൃത്വത്തിൽ സാമൂഹിക അടുക്കള ആരംഭിച്ച് പഞ്ചായത്ത്

ലോക്ക് ഡൗണിൽ നാട്ടുകാർക്ക് സഹായവുമായി പനച്ചിക്കാട് പഞ്ചായത്ത്: കുടുംബശ്രീയുടെ നേതൃത്വത്തിൽ സാമൂഹിക അടുക്കള ആരംഭിച്ച് പഞ്ചായത്ത്

സ്വന്തം ലേഖകൻ

പനച്ചിക്കാട്: ലോക്ക് ഡൗണിൽ സാധാരണക്കാർക്ക് സഹായവുമായി പനച്ചിക്കാട് പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ സാമൂഹിക അടുക്കള ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു.

കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ ഇതിനായി ക്രമീകരിച്ചു. മുൻകൂട്ടി അറിയിക്കുന്നതനുസരിച്ച് 25 രൂപ നിരക്കിൽ ഭക്ഷണ പൊതികൾ വീടുകളിലെത്തിക്കും സന്നദ്ധ പ്രവർത്തകരുടെ സേവനം ഇതിനായി ഉപയോഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം നൽകുവാൻ നിവൃത്തിയില്ലായെന്ന് വാർഡ് ജാഗ്രതാ സമിതിക്കു ബോദ്ധ്യപ്പെട്ടാൽ സൗജന്യമായും ഭക്ഷണമെത്തിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഹെൽപ് ഡെസ്‌ക്ക് പഞ്ചായത്താഫീസിൽ ആരംഭിച്ചു.

ഹെൽപ് ഡെസ്‌ക്കിൽ ബന്ധപ്പെടുന്നവരെ സഹായിക്കുവാൻ 20 പേരടങ്ങുന്ന സന്നദ്ധ സേന രൂപീകരിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായവരുടെയും രോഗലക്ഷണമുള്ളവരുടെയും യാത്രക്കായി ഹെൽപ് ഡെസ്‌കിൽ ബന്ധപ്പെട്ടാൽ വാഹന സൗകര്യവും ലഭിക്കുന്നതാണ്. ജാഗ്രതാ സമിതിക്കു കീഴിൽ 23 വാർഡുകളിലും ദ്രുതകർമ്മസേനയുടെ പ്രവർത്തനം നടക്കുന്നുണ്ട്.

കോവിഡ് ബാധിതരായും ലോക്ഡൗൺ മൂലവും പുറത്തിറങ്ങുവാനാവാതെ ബുദ്ധിമുട്ടുന്നവർക്ക് മരുന്നും ഭക്ഷ്യധാന്യങ്ങളും ഇവർ വീടുകളിലെത്തിക്കും. വാർഡ് തലത്തിൽ വാട്സ് ആപ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഫോൺ നമ്പരുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രോഗികളുടെ ഓക്സിജന്റെ അളവു പരിശോധിക്കുന്നതിന് ഓരോ പൾസ് ഓക്സി മീറ്റർ വീതം 23 വാർഡുകളിലും പഞ്ചായത്ത് ഫണ്ടിൽ നിന്നും വാങ്ങി നൽകും .