
പ്രതീക്ഷ ഉയരുന്നു..! ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിൻ എലികളിലും മുയലുകളിലും വിജയകരം ; മനുഷ്യരിൽ പരീക്ഷിക്കാൻ ഡിസിജിഐയുടെ അനുമതിയ്ക്കായി കാത്ത് ഐ.സി.എം.ആർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ലോകത്തെ ഭീഷണിയിലാക്കി മുന്നേറുന്ന കൊറോണയ്‌ക്കെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്‌സിൻ എലികളിലും മുയലുകളിലും വിജയകരം. വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഡിസിജിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഐസിഎംആർ അധികൃതർ.
വാക്‌സിൻ മനുഷ്യനിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചാലുടൻ ആദ്യ ഘട്ട വാക്‌സിൻ പരീക്ഷണം നടത്തുമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബലറാം ഭാർഗവ അറിയിച്ചു. ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസയം കോവിഡ് ആദ്യം പിടിപ്പെട്ട ചൈനയും വാക്‌സിൻ വികസിപ്പിക്കലും അതു സംബന്ധിച്ച പഠനങ്ങളും ത്വരിതഗതിയിൽ നടത്തുകയാണ്.
അതിനിടയിൽ വൈറസ് വായുവിൽ കൂടി പകരാമെന്ന തരത്തിലുള്ള അനുമാനങ്ങളും അഭിപ്രായങ്ങളും പല ശാസ്ത്രജ്ഞരും മുന്നോട്ട് വെക്കുന്നുണ്ട്. വൈറസ് പ്രതിരോധത്തിനായി ഏറ്റവും പ്രധാനം ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുക എന്നതാണ് എന്നും ബലറാം ഭാർഗവ വാർത്താസമ്മേളത്തിൽ പറഞ്ഞു.