
വെന്റിലേറ്ററില്‍ കിടക്കുന്ന രോഗിക്ക് ഗോമൂത്രം നല്‍കി ബിജെപി പ്രവര്‍ത്തകന്‍; സംഭവം വൈറലായതോടെ വീഡിയോ നീക്കം ചെയ്ത് ബിജെപി നേതാവ് തടിയൂരി
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്ക് ഗോമൂത്രം കുടിക്കാന്‍ നല്‍കി ബിജെപി പ്രവര്‍ത്തകന്‍. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്ന അവസ്ഥയിലും ഡല്‍ഹിയില്‍ നിന്നുള്ള ഇത്തരം സംഭവങ്ങള്‍ അപലപനീയമാണെന്ന് വിവിധ സാംസ്‌കാരിക നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ബി.ജെ.പി പ്രവര്‍ത്തകന്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്ക് ഗോമൂത്രം നല്‍കുന്ന ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലാകുകയാണ്. പി.പി.ഇ കിറ്റിനൊപ്പം ബി.ജെ.പി ചിഹ്നം പതിപ്പിച്ച ഷാള്‍ ധരിച്ചാണ് ഇയാള്‍ രോഗിക്ക് ഗോമൂത്രം നല്‍കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം രാജ്യത്തിന് നാണക്കേടാണെന്നും ഈ സര്‍ക്കാറിനെതിരെ പറയാന്‍ ഇനി വാക്കുകള്‍ ഒന്നുമില്ലെന്നുമുള്ള അടിക്കുറിപ്പോടെ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക പേജാണ് വിഡിയോ പങ്കുവച്ചത്.
ഈ സംഭവം വലിയ പ്രധാന്യത്തോടെ പങ്കുവെച്ച സൂറത്തിലെ ബി.ജെ.പി ലീഡര്‍ കിഷോര്‍ ബിന്‍ഡാല്‍ സമൂഹ മാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം വ്യാപകമായതോടെ വിഡിയോ നീക്കം ചെയ്ത് തടി തപ്പി.