ലോകത്തിന് പ്രതീക്ഷയേകി കൊവിഡ് വാക്സിൻ പരീക്ഷണം വിജയത്തിലേക്ക്; മൂന്ന് മാസത്തിനകം കൊവിഡ് പ്രതിരോധ മരുന്ന് വിപണിയിലെത്തുമെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

വാഷിം​ഗ്ടൺ: അമേരിക്കയിലും ബ്രിട്ടണിലും നടക്കുന്ന കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ മനുഷ്യനിൽ ഫലപ്രദമാകുന്നു എന്ന് റിപ്പോർട്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സംഘവും, അമേരിക്കയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മഡേണയും വികസിപ്പിച്ച വാക്സിൻ പരീക്ഷിച്ച ആളുകളിൽ കൊവിഡിനെതിരെ പ്രതിരോധ ശേഷി നേടിയതായി പ്രസ്താവിച്ചു. കൊവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിൽ ഇരു രാജ്യങ്ങളും ശക്തമായ ​ഗവേഷണം നടത്തിവരികയാണ്.

ഈ വർഷം സെപ്റ്റംബർ മാസത്തോടെ കൊവിഡ് പ്രതിരോധ മരുന്ന പുറത്തിറക്കുമെന്ന് 80 ശതമാനം വിശ്വാസമുണ്ടെന്ന് ഓക്സ്ഫോർഡ് വൃത്തങ്ങൾ അറിയിച്ചു. ഓക്സ്ഫോർഡ് വാക്സിൻ നൽകിയവരിൽ ആന്റി ബോഡികളും ടി കോശങ്ങൾ എന്ന് വിളിക്കുന്ന ശ്വേത രക്താണുക്കളും രൂപപ്പെട്ടതായി അവർ അറിയിച്ചു. വൈറസ് ശരീരത്തെ ബാധിച്ചാൽ അവയെ പ്രതിരോധിക്കാൻ ഇവ രണ്ടും മതിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ വികസിപ്പിച്ച വാക്സിൻ കൊവിഡ് ബാധ സ്ഥിരൂകരിച്ചുവെന്ന് ശരീരത്തെ ധരിപ്പിക്കും. അതുവഴി അവയെ നേരിടാൻ ശേഷിയുള്ള ആന്റി ബോഡികളെ ശരീരം നിർമ്മിക്കും. ആദ്യഘട്ടത്തിൽ ​ഗവേശകർ ശ്രദ്ധ നൽകിയിരുന്നത് ആന്റി ബോഡികളിലാണെങ്കിൽ ഇപ്പോൾ ഊന്നൽ നൽകുന്നത് ടി കോശങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രതിരോധത്തിലാണ്. ഇക്കാര്യത്തിൽ പുരോ​ഗതിയുണ്ടെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്.

സ്വാഭ്വാവിക പ്രതിരോധ ശോഷിയിൽ പ്രധാനമായും രണ്ട് കോശങ്ങളാണുള്ളത്. ആന്റി ബോഡികളും, ടി കോശങ്ങളും. ആന്റി ബോഡികളെക്കാൾ കൊവിഡിനെ തുരത്താൻ ശേഷിയുള്ളത് ടി കോശങ്ങൾക്കാണെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഒരു ​ഗവേഷകൻ വ്യക്തമാക്കി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ മൂന്നാം ഘട്ട പരീക്ഷങ്ങളിൽ ബ്രിട്ടണിലെ 80000 പേരും, ബ്രസീലിലെ 60000 പേരും പങ്കെടുക്കും.

മൂന്ന് കാര്യങ്ങളിലീകും ​ഗവേഷകർ ആ​ദ്യ ഘട്ടത്തിൽ ഊന്നൽ നൽകുക. ശരീരത്തിന്റെ സ്വയം പ്രതിരോധത്തെ ശരിയായ വിധത്തിൽ ഉത്തേജിപ്പിക്കുന്നുണ്ടോ, മനുഷ്യനിൽ മരുന്ന് സുരക്ഷിതമാണോ, മരുന്നിന് പാർശ്വ ഫലങ്ങൾ ഇല്ല എന്ന കാര്യങ്ങളിലീകും ​ഗവേഷകർ പ്രധാനമായും ഊന്നൽ നൽകുക. ഈ ഘടകങ്ങളിൽ വിജയിക്കാൻ സാധിച്ചാൽ മരുന്ന് ആയിരക്കണക്കിന് ആളുകളിൽ പരീക്ഷണം നൽകുന്ന മൂന്നാം ഘട്ടത്തിലേക്ക് കടക്കും. ആദ്യ രണ്ട് ഘട്ടങ്ങൾ ​ഗവേഷകർ വിജയകരമായി പൂർത്തീകരിച്ചു എന്നത് ആശ്വാസകരമാണ്.