video
play-sharp-fill

കൊവിഡിനെ തുരത്താൻ ലോകത്തിലെ ആദ്യ വാക്‌സിൻ വികസിപ്പിച്ച് റഷ്യ ; തന്റെ മകൾക്ക് വാക്‌സിൻ നൽകിയതായി പ്രസിഡന്റ് വ്‌ളാദിമർ പുടിൻ

കൊവിഡിനെ തുരത്താൻ ലോകത്തിലെ ആദ്യ വാക്‌സിൻ വികസിപ്പിച്ച് റഷ്യ ; തന്റെ മകൾക്ക് വാക്‌സിൻ നൽകിയതായി പ്രസിഡന്റ് വ്‌ളാദിമർ പുടിൻ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോക രാജ്യങ്ങൾ കൊറോണയ്‌ക്കെതിരെ പോരാടുമ്പോൾ ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിൻ വികസിപ്പിച്ചതായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനാണ് വാക്‌സിൻ വികസിപ്പിച്ചതായി അറിയിച്ചത്.

റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് റഷ്യ ജനങ്ങൾക്ക് നൽകുവാനായി അനുമതി നൽകിയിരിക്കുന്നത്. ഒപ്പം ആദ്യ കൊവിഡ് വാക്‌സിൻ തന്റെ മകൾക്ക് നൽകിയതായും പുടിൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ഇന്നു രാവിലെ ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്തു” മന്ത്രമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പുടിൻ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്പ്പാണിതെന്നും പുടിൻ പറഞ്ഞു.

ജൂൺ 18നാണ് റഷ്യ വാക്‌സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റിയർമാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്‌സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് കൊറോണയ്‌ക്കെതിരെ ഫലപ്രദമായ വാക്‌സിനാണെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് അധികൃതർ വ്യക്തമാക്കി.