മൂക്കിലൂടെ സ്വീകരിക്കാവുന്ന ഇന്ത്യയിലെ ആദ്യ കോവിഡ് വാക്‌സിൻ എൻകോവാക്ക് ജനുവരി മുതൽ; എങ്ങനെ ബുക്ക് ചെയ്യണം?അറിയാം വിശദവിവരങ്ങൾ
ഇന്ത്യയിലെ ആദ്യ നേസൽ വാക്‌സിനായ എൻകോവാക്ക് ജനുവരി നാലാം ആഴ്ച മുതൽ വിപണിയിലെത്തും. സ്വകാര്യ ആശുപത്രികളിൽ 800 രൂപയാണ് നേക്‌സൽ വാക്‌സിനായ ഇൻകോവാകിന്റെ വില.
സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് 325 രൂപയ്ക്കാണ് വാക്‌സിൻ ലഭ്യമാവുക. ബൂസ്റ്റർ ഷോട്ട് എന്ന നിലയ്ക്കാണ് ഇൻകോവാക്ക് വിതരണം ചെയ്യുന്നത്. 18 വയസിന് മുകളിലുള്ളവർക്കാണ് ഇൻകോവാക്ക് നൽകുക. പരീക്ഷണ ഘട്ടത്തിൽ വാക്‌സിൻ ലഭിച്ചവരുടെ ഉമിനീരിൽ ആന്റിബോഡിയുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായെന്ന് ഭാരത് ബയോട്ടെക്ക് പറയുന്നു.
കോവിൻ പോർട്ടലിലൂടെ ഇൻകോവാക് ബുക്ക് ചെയ്യാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
selfregistration.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിൽ പ്രവേശിക്കുക.
-തുടർന്ന് മൊബൈൽ നമ്പർ നൽകി ‘ഗെറ്റ് ഒടിപി’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
-നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നമ്പർ രേഖപ്പെടുത്തി ‘വേരിഫൈ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
-തുടർന്ന് നിങ്ങളഉടെ ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക.
-ലിംഗം, ജനിച്ച വർഷം, എന്നിവ നൽകണം.
-‘ആഡ് മോർ ഓപ്ഷൻ’ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്ന് നാല് പേർക്ക് രജിസ്റ്റർ ചെയ്യാം.
-വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ‘ഷെഡ്യൂൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
-‘ഷെഡ്യൂൾ നൗ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
-അതിൽ താമസ സ്ഥലത്തിന്റെ പിൻകോഡ് നൽകുകയോ, ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും.
-തുടർന്ന് തിയതിയും സമയവും നൽകി വാക്സിനേഷൻ രജിസ്ട്രേഷൻ പൂർത്തിയാക്കാം.
വാക്സിനേഷൻ സെന്ററിൽ അപ്പോയിൻമെന്റ് സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് കാണിക്കുകയോ, മൊബൈലിൽ വന്ന മെസേജ് ഹാജരാക്കുകയോ ചെയ്യണം.