കോട്ടയം ജില്ലയിൽ 24 കേന്ദ്രങ്ങളിൽ ജൂൺ 12 ശനിയാഴ്ച വാക്‌സിൻ വിതരണം: വാക്‌സിൻ വിതരണം ചെയ്യുക വെള്ളിയാഴ്ച വൈകിട്ട് ഏഴു മുതൽ ബുക്ക് ചെയ്യുന്നവർക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ 24 കേന്ദ്രങ്ങളിൽ ജൂൺ 12 വെള്ളിയാഴ്ച 45 വയസിനു മുകളിലുള്ളവർക്ക് കോവാക്‌സിൻ രണ്ടാം ഡോസ് നൽകും. വെള്ളിയാഴ്ച വൈകിട്ട് ഏഴു മുതൽ ബുക്ക് ചെയ്യുന്നവർക്കാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്.

ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാം. ജൂൺ 11 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മുതൽ ബുക്കിംഗ് നടത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്‌സിനേഷൻ. http://www.cowin.gov.inപോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവർക്കു മാത്രമാണ് വാക്‌സിൻ ലഭിക്കുക.

വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

1.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

2.ചങ്ങനാശേരി ജനറൽ ആശുപത്രി

3.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

4.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

5.ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം

6.ഗവൺമെൻറ് യു.പി. സ്‌കൂൾ ചീരഞ്ചിറ

7.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

8.കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം

9.കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം

10.കുമരകം പ്രാഥമികാരോഗ്യ കേന്ദ്രം

11.കുറവിലങ്ങാട് താലൂക്ക് ആശുപത്രി

12.മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

13.കോട്ടയം എം.ഡി. സെമിനാരി സ്‌കൂൾ

14.മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം

15.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

16.പൈക പ്രാഥമികാരോഗ്യ കേന്ദ്രം

17.പാലാ ജനറൽ ആശുപത്രി

18.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

19.തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം

20.ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം

21.തലയോലപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

22.തിരുവാർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

23.തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

24.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം