play-sharp-fill
ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായചടങ്ങുകൾ പാലിച്ച് നടത്തും; ചടങ്ങുകളെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം

ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായചടങ്ങുകൾ പാലിച്ച് നടത്തും; ചടങ്ങുകളെല്ലാം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം

സ്വന്തം ലേഖകൻ

പത്തനംതിട്ട: ആറന്മുള തിരുവോണത്തോണി വരവേൽപ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തിൽ പള്ളിയോട സേവാ സംഘം പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.


ആചാര അനുഷ്ഠാനങ്ങളിൽ പങ്കു ചേരുന്നവർ കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു മുൻപായി കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിർദേശിച്ചു. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനും ഉതൃട്ടാതി ജലോത്സവത്തിനുമായി ഒന്നിൽ 40 പേർ വീതം എത്ര പള്ളിയോടങ്ങൾക്ക് അനുമതി നൽകണമെന്നത് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സർക്കാരിന്റെ അനുമതിക്കു വിധേയമായായിരിക്കും ഇക്കാര്യം നടപ്പാക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുഴക്കാർ കരയിൽ ഇറങ്ങാതെ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിന് അനുമതി നൽകി. ഉതൃട്ടാതി ജലോത്സവം പ്രതീകാത്മകമായ രീതിയിൽ പള്ളിയോടങ്ങളെ ഉൾക്കൊള്ളിച്ച് ജലഘോഷയാത്രയായി നടത്തും. അഷ്ടമി രോഹിണി ദിനത്തിൽ മൂന്ന് പള്ളിയോടത്തിലുള്ളവർക്ക് മൂന്ന് ഓഡിറ്റോറിയങ്ങളിലായി വള്ളസദ്യ നടത്താൻ യോഗത്തിൽ തീരുമാനമായി.

ഓഗസ്റ്റ് 20ന് വൈകിട്ട് ആറിന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നും തിരുവോണ സദ്യയ്ക്ക് ആവശ്യമായ വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ട് ഓഗസ്റ്റ് 21ന് വെളുപ്പിനെ ആറിന് ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചേരും. ഓഗസ്റ്റ് 25ന് രാവിലെ 11ന് ഉതൃട്ടാതി ജലോത്സവവും ഓഗസ്റ്റ് 30ന് അഷ്ടമിരോഹിണി വള്ളസദ്യയും ആചാരപരമായി നടത്തും.