video
play-sharp-fill

മൂക്കിലൊഴിക്കാവുന്ന കൊറോണ വൈറസ് വാക്‌സിനുമായി ഇന്ത്യ: ഭാരത് ബയോടെക് വാക്‌സിൻ പരീക്ഷണം ആരംഭിക്കുന്നു; നിർമ്മാണം ആരംഭിക്കുന്നത് നാഗ്പൂരിൽ

മൂക്കിലൊഴിക്കാവുന്ന കൊറോണ വൈറസ് വാക്‌സിനുമായി ഇന്ത്യ: ഭാരത് ബയോടെക് വാക്‌സിൻ പരീക്ഷണം ആരംഭിക്കുന്നു; നിർമ്മാണം ആരംഭിക്കുന്നത് നാഗ്പൂരിൽ

Spread the love

തേർഡ് ഐ ബ്യൂറോ

നാഗ്പൂർ: കൊവിഡ് ഭീതിയും പ്രതിസന്ധിയും തുടരുന്നതിനിടെ പ്രതിസന്ധിക്കാലം കടന്നു പോകുന്നതായി പ്രതീക്ഷ. കൊവിഡ് വാക്്‌സിൻ ഇന്ത്യയിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതായുള്ള വാർത്ത വരുന്നതിനിടെയാണ് ഇപ്പോൾ, കൊവിഡ് വാക്‌സിൻ മൂക്കിലൂടെ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.

ഇന്ത്യയിൽ മൂക്കിലൊഴിക്കാവുന്ന കൊറോണ വൈറസ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇന്ത്യൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് നാഗ്പൂരിൽ വാക്സിൻ പരീക്ഷണം ആരംഭിക്കാനിരിക്കുന്നത്. നാഗ്പൂരിലെ ഗില്ലുർകർ മൾട്ടി സ്‌പെഷ്യാലിറ്റിയിൽ നേസൽ വാക്‌സിനുകളുടെ ഘട്ടം 1, 2 പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് ബയോടെക് മേധാവി ഡോ. കൃഷ്ണ എല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനുമായി ചേർന്ന് ഞങ്ങൾ ഒരു നേസൽ വാക്സിൻ തയ്യാറാക്കുന്നുണ്ട്. ഞങ്ങൾ ഒരു ഡോസ് വാക്സിൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. നേസൽ വാക്സിൻ മികച്ച മാർഗ്ഗമാണെന്ന് ഗവേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. കൊറോണ വൈറസ് മൂക്കിലൂടെയാണ് മനുഷ്യശരീരത്തെ കടന്നാക്രമിക്കുന്നത് എന്നതാണ് ഇതിനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നേസൽ വാക്സിൻ പരീക്ഷണങ്ങൾ നടത്താൻ ഞങ്ങൾ തയ്യാറാണ്. ശരീരത്തിലേക്ക് കുത്തിവെക്കുന്ന വാക്സിനുകളേക്കാൾ മൂക്കിലൂടെ നൽകുന്ന വാക്സിനുകൾ ഫലപ്രദമാണെന്ന് ധാരാളം ശാസ്ത്രീയ തെളിവുകൾ ലഭ്യമാണെന്നും കൃഷ്ണ എല്ല ചൂണ്ടിക്കാണിക്കുന്നു.

ഭുവനേശ്വർ, പൂനെ, നാഗ്പൂർ, ഹൈദരാബാദ് എന്നീ നാല് ട്രയൽ സൈറ്റുകളിൽ 18 വയസ്സിന് മുകളിലുള്ള ആരോഗ്യമുള്ള 30-45 ആരോഗ്യ പ്രവർത്തകരിലും 65 വയസ് വരെ പ്രായമുള്ളവരിലുമാണ് നേസൽ വാക്സിൻ പരീക്ഷണം നടത്തുക.