കോവിഡ് വാക്‌സിനില്‍ പന്നിക്കൊഴുപ്പ് ഉണ്ടെങ്കിലും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഉപയോഗിക്കാം; പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത്, ഭക്ഷണമായി അല്ല; യു. എ. ഇ
സ്വന്തം ലേഖകന്‍
കൊച്ചി: യു. എ. ഇ അടക്കമുള്ള രാജ്യങ്ങളില്‍ ഫൈസര്‍ കമ്പനി വികസിപ്പിച്ച കോവിഡ് വാക്‌സിനില്‍ പന്നിക്കൊഴുപ്പ് ഉണ്ടെങ്കിലും ഇസ്ലാം മത വിശ്വാസികള്‍ക്ക് ഉപയോഗിക്കാമെന്ന് യു. എ. ഇ യിലെ ഉയര്‍ന്ന ഇസ്ലാമിക് അതോറിറ്റിയായ ഫത്വ കൗണ്‍സില്‍. മനുഷ്യന്റെ ജീവന്‍ രക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ഇസ്ലാമിക വിശ്വാസ പ്രകാരം പന്നിയെക്കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഹറാമാണ്(നിഷിദ്ധമാണ്). എന്നാല്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ പന്നിക്കൊഴുപ്പ് അടങ്ങിയ വാക്‌സിന്‍ ഉപയോഗിക്കാമെന്ന് ഫത്വ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യാഹ് പറഞ്ഞു. പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത് ഭക്ഷണമായി അല്ല എന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :