
കോവിഡ് വാക്‌സിൻ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് ; രാജ്യത്ത് മനുഷ്യരിൽ വാക്‌സിൻ പരീക്ഷണം നടക്കുക ഒൻപത് സംസ്ഥാനങ്ങളിൽ : കേരളത്തിൽ കേന്ദ്രങ്ങളില്ല
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ലോകത്ത് കോവിഡ് സ്ഥിരീകരിച്ച് മാസങ്ങൾ പിന്നിടുമ്പോൾ കോവിഡ് വാക്‌സിൻ പരീക്ഷണം അവസാനഘട്ടത്തിലേക്ക്. രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിലാണ് പരീക്ഷണം നടക്കുക.
ഓക്‌സ്ഫഡ് കോവിഡ് വാക്‌സിൻ ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കുന്നത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട് തുടങ്ങി 9 സംസ്ഥാനങ്ങളിലെ 17 കേന്ദ്രങ്ങളിലാണ്. ഇതിൽ എട്ട് കേന്ദ്രങ്ങൾ മഹാരാഷ്ട്രയിലാണ്. അതിൽ നാലെണ്ണം പുനൈയിലും. അതേസമയം കേരളത്തിൽ പരീക്ഷണ കേന്ദ്രങ്ങളില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമാണ് ഈ ഘട്ടം. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് സീറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന മൂന്നാം ഘട്ട പരീക്ഷണം ഈ മാസം ഇരുപതിനായിരിക്കും ആരംഭിക്കും. അവസാന രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നത്.
രോഗവ്യാപനം അതിരൂക്ഷമായ നഗരങ്ങളിലാണ് സീറംഓക്‌സഫെഡ് കോവി ഷീൽഡി വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നത്. രണ്ടാംഘട്ടത്തിൽ നൂറുപേരിലും മൂന്നാം ഘട്ടത്തിൽ 1600 പേരിലുമാണ് വാക്‌സിൻ പരീക്ഷണം നടത്തുക.