കൊവിഡ് വാക്സിന് ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നല്‍കുന്നതിന് കുറ്റമറ്റ രീതിയില്‍ നയം വേണം; നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദ്ദേശം

Spread the love

ഡൽഹി: കൊവിഡ് വാക്സിനേഷന് ശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളും മരണവും ഉണ്ടായ സംഭവങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് കുറ്റമറ്റ രീതിയില്‍ നയം വേണം എന്ന് സുപ്രീം കോടതി.

video
play-sharp-fill

നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നല്‍കി. നിലവിലെ ചട്ടക്കൂടില്‍ നയം രൂപീകരിക്കണം. നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്രത്തിന് അന്തിമതീരുമാനം എടുക്കാം എന്നും കോടതി അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി ശരിവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന ഒരു നയവും ദുരന്തനിവാരണ നിയമപ്രകാരം നിലവിലില്ലെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നു.