
കുട്ടികൾക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ മുതൽ; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തീയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്.
വാക്സിൻ രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യണം. ആധാർ ഇല്ലാത്തവർക്ക് സ്കൂളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് രേഖയായി ഉപയോഗിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിൻ ആപ്പിൽ രക്ഷിതാക്കൾ റജിസ്റ്റർ ചെയ്തിട്ടുള്ള അക്കൗണ്ടിൽ കൂടി റജിസ്റ്റർ ചെയ്യുന്നതിനും തടസ്സമില്ല. ആഡ് മോർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുമ്പോൾ ഒരു മൊബൈൽ നമ്പറിൽ നിന്നു നാല് പേർക്കുവരെ രജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യുന്നതിനും തടസ്സമില്ല.
വാക്സിനേഷന് അർഹരായ 15 ലക്ഷത്തോളം കുട്ടികൾ സംസ്ഥാനത്തുണ്ട്. കോവാക്സീനാണു നൽകുന്നത്. കുട്ടികൾക്ക് വാക്‌സിൻ നൽകാൻ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.