സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് ഇന്ന് ഉച്ചയോടെ കോവിഡ് വാക്സിൻ എത്തും. മൂന്ന് ലക്ഷം ഡോസ് വാക്സിൻ ആണ് എത്തുക. വാക്സിനേഷൻ ഊർജപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ തുടക്കം കുറിച്ച വാക്സിനേഷൻ യജ്ഞ ഇന്നലെയും എന്നും പൂർണമായും പാളിയിരുന്നു.
നാളെ മാത്രമേ വാക്സിൻ എത്തുകയുള്ളു എന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ താൽക്കാലിക ആശ്വാസം എന്ന നിലയിൽ ഇന്ന് ഉച്ചയോടെ തന്നെ വാക്സിൻ എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം വയനാട് എന്നീ ജില്ലകളിൽ കഴിഞ്ഞ ദിവസം പൂർണമായും വാക്സിൻ തീർന്നിരുന്നു. ഇന്ന് പല വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിനേഷൻ മുടങ്ങും.
ചുരുക്കം ഡോസ് വാക്സിൻ മാത്രമാണ് കേരളത്തിൽ ഇനി അവശേഷിക്കുന്നത്. കൂടുതൽ ഡോസ് വാക്സിൻ ഈ ഘട്ടത്തിൽ എത്തുന്നത് താൽക്കാലിക ആശ്വാസമാകുകയാണ്.