
സ്വന്തം ലേഖിക
ന്യൂഡൽഹി: എല്ലാവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21-നാണ് തുടക്കമായത്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വാക്സിനുകള്‍ നല്‍കി. രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം 195.07 കോടി (1,95,07,08,541) കടന്നു. 2,50,27,810 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന്‍ നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാര്‍ച്ച് 16 മുതല്‍ ആരംഭിച്ചു. ഇതുവരെ 3.51 കോടിയില്‍ കൂടുതല്‍ (3,51,25,475) കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി കഴിഞ്ഞു.18 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കോവിഡ്-19 മുന്‍കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
13.91 കോടിയില്‍ അധികം (13,91,16,155) കോവിഡ് വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്. നിലവില്‍ ചികിത്സയിലുള്ളത് 44,513 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 0.10 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,435 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,52,743 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.68%.
കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,582 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,16,179 പരിശോധനകള്‍ നടത്തി. 85.48 കോടിയില്‍ അധികം (85,48,59,461) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.02 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.71 ശതമാനമാണ്.