
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ 180 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 179 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 3549 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 80 പുരുഷന്‍മാരും 85 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
281 പേര്‍ രോഗമുക്തരായി. 2433 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81254 പേര്‍ കോവിഡ് ബാധിതരായി. 78626 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10595 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം- 27
മുത്തോലി- 12
പാമ്പാടി, ഏറ്റുമാനൂര്‍, കടനാട്- 8
മുണ്ടക്കയം-7
എരുമേലി, മാടപ്പള്ളി-6
കരൂര്‍-5
കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, ആര്‍പ്പൂക്കര-4
രാമപുരം, പായിപ്പാട്,ഉദയനാപുരം, അതിരമ്പുഴ, പാറത്തോട്, അയര്‍ക്കുന്നം, തിരുവാര്‍പ്പ്, കൂരോപ്പട, വൈക്കം, വെള്ളൂര്‍, ചിറക്കടവ്-3
മാഞ്ഞൂര്‍, തൃക്കൊടിത്താനം, തലയോലപ്പറമ്പ്, കല്ലറ, വാഴപ്പള്ളി, അയ്മനം, ടി.വി പുരം, ഈരാറ്റുപേട്ട, കടുത്തുരുത്തി, വാഴൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി, പുതുപ്പള്ളി, അകലക്കുന്നം, വിജയപുരം-2
പള്ളിക്കത്തോട്, വാകത്താനം, ഉഴവൂര്‍, എലിക്കുളം, മൂന്നിലവ്, നെടുംകുന്നം, കറുകച്ചാല്‍, തലനാട്, പനച്ചിക്കാട്, കുറിച്ചി, മണര്‍കാട്, തിടനാട്, മണിമല, പാലാ, മീനച്ചില്‍, മീനടം-1