കോവിഡിന്റെ പുതിയ വകഭേദം; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍ ; കേരളത്തില്‍ 78 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു ; നിലവില്‍ രോഗികളുള്ളത് ഒൻപത് സംസ്ഥാനങ്ങളിൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: രാജ്യത്ത് 157 പേര്‍ക്ക് കോവിഡ് 19ന്റെ പുതിയ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗം കണ്ടെത്തിയവര്‍ കേരളത്തിലാണ്.

ഒൻപത് സംസ്ഥാനങ്ങളിലാണ് നിലവില്‍ രോഗികളുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തു വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ 78 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്താണ് രണ്ടാമത്. 34 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം. ഗോവ (18), കര്‍ണാടക (8), മഹാരാഷ്ട്ര (7), രാജസ്ഥാൻ (5), തമിഴ്നാട് (4), തെലങ്കാന (2), ഡല്‍ഹി (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

നിലവില്‍ സ്ഥിരീകരിച്ച 157 കേസുകളില്‍ 141 എണ്ണവും ഡിസംബര്‍ മാസത്തിലാണ് സ്ഥിരീകരിച്ചത്. നവംബറില്‍ 16 ജെഎൻ1 കേസുകളും കണ്ടെത്തി.