play-sharp-fill
കോട്ടയം ജില്ലയിൽ 1241 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.01; 1014 പേർക്കും രോ​ഗം ബാധിച്ചത് സമ്പർക്കം മുഖേന

കോട്ടയം ജില്ലയിൽ 1241 പേർക്കു കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.01; 1014 പേർക്കും രോ​ഗം ബാധിച്ചത് സമ്പർക്കം മുഖേന

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 1241 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1014 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27 പേർ രോഗബാധിതരായി.

പുതിയതായി 10327 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.01 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 554 പുരുഷൻമാരും 535 സ്ത്രീകളും 152 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

877 പേർ രോഗമുക്തരായി. 7395 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 223934 പേർ കോവിഡ് ബാധിതരായി. 213998 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 37655 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-110

കാഞ്ഞിരപ്പള്ളി-39

തൃക്കൊടിത്താനം-38

അതിരമ്പുഴ-35

മാടപ്പള്ളി-34

പാറത്തോട്, ഭരണങ്ങാനം-33

മുത്തോലി, ഈരാറ്റുപേട്ട-32

ചങ്ങനാശേരി-30

പുതുപ്പള്ളി-29

അയ്മനം, ചിറക്കടവ്, മുണ്ടക്കയം-28

രാമപുരം-27

ഏറ്റുമാനൂർ-26

എരുമേലി, പനച്ചിക്കാട്-25

പാമ്പാടി, അയർക്കുന്നം-23

വൈക്കം-22

തിരുവാർപ്പ്, കരൂർ-20

കുറവിലങ്ങാട്-19

നീണ്ടൂർ, തിടനാട്, കുമരകം-18

മരങ്ങാട്ടുപിള്ളി-17

കടുത്തുരുത്തി, മണർകാട്-16

കടപ്ലാമറ്റം, കൊഴുവനാൽ, വിജയപുരം, പാലാ-15

പായിപ്പാട്, വാകത്താനം-14

കുറിച്ചി, വാഴപ്പള്ളി, മറവന്തുരുത്ത്-13

കല്ലറ, കിടങ്ങൂർ-12

തീക്കോയി, മണിമല-11

തലയോലപ്പറമ്പ്, അകലക്കുന്നം, ചെമ്പ്, കോരുത്തോട്, വാഴൂർ, കാണക്കാരി, ഞീഴൂർ-10

ആർപ്പൂക്കര, കടനാട്-9

പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, പള്ളിക്കത്തോട്, തലയാഴം-8

മുളക്കുളം, കൂരോപ്പട-7

തലപ്പലം, നെടുംകുന്നം, മാഞ്ഞൂർ-6

വെള്ളൂർ, വെളിയന്നൂർ, മീനടം, ടി.വി പുരം-5

കറുകച്ചാൽ, വെള്ളാവൂർ, കൂട്ടിക്കൽ, കങ്ങഴ, മീനച്ചിൽ-4

മേലുകാവ്, ഉദയനാപുരം, വെച്ചൂർ-3

മൂന്നിലവ്, ഉഴവൂർ-2

തലനാട്-1